
നിർമ്മല ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. എറണാകുളം സെന്റ് തെരെസസ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ പ്രൊഫസർ Dr. അൽഫോൻസാ വിജയ ജോസഫ് പ്രേവേശനോത്സവം ഉൽഘാടനം ചെയ്തു. അഭിവൃദ്ധിയുള്ള ഒരു ഭാവിക്കായി വിദ്യാർത്ഥി സമൂഹം കാരക്റ്റർ, കരിയർ, കെയർ & ക്രീയേടിവിറ്റി എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നു പ്രൊഫസർ Dr. അൽഫോൻസാ വിജയ ജോസഫ് അഭിപ്രായ പെട്ടു. നിർമ്മല കോളേജ് മാനേജർ ശ്രീ ജോർജ് കുര്യാക്കോസ് അധ്യക്ഷ പദവി അലങ്കരിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ പ്രൊഫസർ Dr. മിനി കെ ഡി, ഡീൻ ഓഫ് കോളേജ് പ്രൊഫസർ ഡെയ്സി എൻ ഒ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.





