മുളന്തുരുത്തി എൽബിഎസ് സ്കിൽ സെന്ററിൽ ഏപ്രിൽ മെയ് മാസങ്ങളിൽ ആരംഭിക്കുന്ന വേനൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഉപകാരപ്രദമായിട്ടുള്ള കമ്പ്യൂട്ടർ കോഴ്സുകളും അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അവധിക്കാല കോഴ്സുകളിലേക്കും ഉള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എൽബിഎസിന്റെ ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും. ഏപ്രിൽ മെയ് മാസങ്ങളിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു.മുൻകൂട്ടി ബുക്ക് ചെയ്യുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
+91 73564 00553, 9645156351
Website: www.nirmalacollegemty.edu.in
Location: Nirmala College Mulanthuruthy

Share This Story, Choose Your Platform!

Share This Story,

Published On: March 8, 2024Categories: Announcements, College news